തമിഴ്നാട്ടിലെ മദ്യക്കടയില്‍ മോഷണം; മലയാളിയെ പോലീസ് വെടിവച്ച് പിടികൂടി

മോഷണം തടയാന്‍ ശ്രമിച്ചപ്പോള്‍ മണിയും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചെന്നും സ്വയരക്ഷയ്ക്കായാണ് വെടിയുതിര്‍ത്തതെന്നും പോലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം നടന്നത്. മോഷണശ്രമം അറിഞ്ഞ് സ്ഥലത്തെത്തിയ പട്രോളിംഗ് സംഘത്തെ മണിയും സുഹൃത്തും കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതോടെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവസമയത്ത് മണിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജിമ്മി ജോസഫ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ ഷിഹാബുദ്ദീന് (47), അന്പഴകന് (34) എന്നീ പൊലീസുകാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.