പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
May 24, 2023, 21:19 IST

മണ്ണന്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് പെരുങ്ങുഴി താഴതില്‍ വീട്ടില്‍ സാഗര്‍ എന്ന 22-കാരനെയാണ് പിടികൂടിയത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് പെയിന്റിങ് തൊഴിലാളിയായ സാഗര്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. കഴിഞ്ഞദിവസം കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പെരുങ്ങുഴി ഭാഗത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.