സംസ്ഥാനത്ത് വ്യാപാരമേഖല സ്തംഭിച്ചു; സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുള്ള കടയടപ്പ് സമരം പൂർണം
Feb 13, 2024, 21:51 IST
![സംസ്ഥാനത്ത് വ്യാപാരമേഖല സ്തംഭിച്ചു; സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുള്ള കടയടപ്പ് സമരം പൂർണം](https://timeskerala.com/static/c1e/client/91214/uploaded/6ea20d8fc8c871c94a3310624e4f9a9a.jpg)
തിരുവനന്തപുരം: വ്യാപാരി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുള്ള കടയടപ്പ് സമരം സംസ്ഥാനത്ത് പൂർണം. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്ത് കടയടപ്പ് സമരം നടത്തിയത്. സമരം സാധാരണക്കാരെ കാര്യമായി ബാധിച്ചു. ഹോട്ടൽ ഉടമകളുടെ സംഘടനകൾ കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് കൂടുതൽ ദുരിതമായി.
അമിതമായി വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, ട്രേഡ് ലൈന്‍സിന്റെ പേരില്‍ ചുമത്തുന്ന പിഴ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്ന പരിശോധനയും പിഴയും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. അതേസമയം, ഇടതുപക്ഷാഭിമുഖ്യമുള്ള വ്യാപാരി വ്യവസായി സമിതിയിൽ അംഗത്വമുള്ളവരുടെ കടകള്‍ ഇന്നു തുറന്നു പ്രവര്‍ത്തിച്ചു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)