കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി | Burnt

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി | Burnt
Updated on

ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി (63) ആണ് മരിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. (Woman's body found burnt in Kattappana, Idukki)

ഇന്ന് പുലർച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകനാണ് മേരിയുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വണ്ടൻമേട് പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് ദുരൂഹതകളുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. വണ്ടൻമേട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com