തിരുവനന്തപുരം: കോർപ്പറേഷൻ മേയർ പദവി ലഭിക്കാത്തതിൽ തനിക്ക് അതൃപ്തിയില്ലെന്ന് വ്യക്തമാക്കി ആർ. ശ്രീലേഖ രംഗത്തെത്തി. പാർട്ടി നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് താൻ നേരത്തെ തന്നെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു. വി.വി. രാജേഷിനെ മേയറായി തിരഞ്ഞെടുത്തതിന് പിന്നാലെ ശ്രീലേഖ അതൃപ്തിയിലാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകളോടായിരുന്നു അവരുടെ പ്രതികരണം.(No protest over not getting mayor's post, says R Sreelekha)
മേയറുടെ സത്യപ്രതിജ്ഞാ ദിവസം ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേ താൻ മടങ്ങിയത് മരുന്ന് കഴിക്കേണ്ട സമയം ആയതുകൊണ്ടാണ്. ഇത് പ്രതിഷേധത്തിന്റെ ഭാഗമാണെന്ന പ്രചാരണം തെറ്റാണ് എന്നും അവർ പറഞ്ഞു.
മേയർ പദവി ലഭിക്കാത്തതിൽ യാതൊരു പ്രതിഷേധവുമില്ല. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റാൻ തയ്യാറാണ്. വരും വർഷങ്ങളിൽ ശാസ്തമംഗലം വാർഡിലെ കൗൺസിലറായി തന്നെ തുടരും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ അഞ്ച് വർഷവും താൻ വാർഡിലുണ്ടാകുമെന്നും ശ്രീലേഖ ഉറപ്പ് നൽകി.