'പെട്ടിയും പ്രമാണവും എടുത്ത് ഉടൻ പോകാനാകുമോ' എന്ന് VK പ്രശാന്ത്: സഹോദര തുല്യനെന്നും തർക്കത്തിനില്ലെന്നും R ശ്രീലേഖ, ഓഫീസ് പ്രശ്നത്തിന് ഒടുവിൽ പരിഹാരം | R Sreelekha

മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് ഇരുവരും ഹസ്തദാനം നൽകി
'പെട്ടിയും പ്രമാണവും എടുത്ത് ഉടൻ പോകാനാകുമോ' എന്ന് VK പ്രശാന്ത്: സഹോദര തുല്യനെന്നും തർക്കത്തിനില്ലെന്നും R ശ്രീലേഖ, ഓഫീസ് പ്രശ്നത്തിന് ഒടുവിൽ പരിഹാരം | R Sreelekha
Updated on

തിരുവനന്തപുരം: ശാസ്തമംഗലത്തെ ഓഫീസ് തർക്കത്തിൽ വി.കെ. പ്രശാന്ത് എം.എ.എയും കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുണ്ടായിരുന്ന ഭിന്നത പരിഹരിച്ചു. വാടക കാലാവധി തീരുന്നത് വരെ എം.എൽ.എ ഓഫീസിൽ തുടരുമെന്നും അതുവരെ അസൗകര്യങ്ങൾ സഹിക്കുമെന്നും ആർ. ശ്രീലേഖ വ്യക്തമാക്കി.(R Sreelekha says there is no dispute between her and VK Prasanth, office issue finally resolved)

മാർച്ച് മാസം വരെ ഓഫീസിന് വാടക കാലാവധിയുണ്ട്. അഭ്യർത്ഥനയായാലും യാചനയായാലും ഫോണിലൂടെ പറഞ്ഞയുടൻ പെട്ടിയും പ്രമാണവുമെടുത്ത് മാറിപ്പോകാൻ സാധിക്കില്ല. കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ ഇതേ കെട്ടിടത്തിൽ എം.എൽ.എ ഓഫീസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അപ്പോഴില്ലാത്ത എന്ത് പ്രശ്നമാണ് ഇപ്പോഴുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു.

നഗരസഭാ കൗൺസിൽ തീരുമാനമെടുത്ത് സെക്രട്ടറി നോട്ടീസ് നൽകിയാൽ മാത്രമേ നിയമപരമായി ഓഫീസ് ഒഴിയേണ്ടി വരികയുള്ളൂ. എം.എ.എ അനിയനെപ്പോലെയാണ്. വാടക കാലാവധി തീരുന്നത് വരെ ഇപ്പോൾ ഉള്ള ചെറിയ ഓഫീസിൽ തന്നെ താൻ പ്രവർത്തിക്കും. തന്റെ അഭ്യർത്ഥനയുടെ ബുദ്ധിമുട്ട് പ്രശാന്ത് സഹിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് ഇരുവരും ഹസ്തദാനം നൽകി തങ്ങൾക്കിടയിൽ വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി. "പ്രശ്നം തീർന്നല്ലോ, ഇനി എല്ലാവർക്കും പോകാം" എന്ന് പറഞ്ഞാണ് ശ്രീലേഖ മടങ്ങിയത്. കോർപ്പറേഷൻ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ എം.എൽ.എ ഓഫീസ് കൈക്കലാക്കി വെച്ചിരിക്കുകയാണെന്നും തനിക്ക് ജനങ്ങളെ കാണാൻ സൗകര്യമില്ലെന്നും ആരോപിച്ച് ശ്രീലേഖ രംഗത്തെത്തിയതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഇത് രാഷ്ട്രീയ നീക്കമാണെന്ന് വി.കെ. പ്രശാന്ത് ആരോപിച്ചതോടെ വിഷയം ചർച്ചയാകുകയായിരുന്നു.

എം.എൽ.എയുടെ വാടക കരാർ അവസാനിക്കാൻ മൂന്ന്-നാല് മാസം കൂടി ബാക്കിയുള്ളതിനാൽ അതുവരെ ഓഫീസിൽ തുടരുന്നതിൽ തനിക്ക് വിരോധമില്ലെന്ന് ശ്രീലേഖ പറഞ്ഞു. താൻ ഒരഭ്യർത്ഥന നടത്തുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി. "മാഡം അവിടെ ഇരിക്കുന്നത് കൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല" എന്നായിരുന്നു വി.കെ. പ്രശാന്തിന്റെ മറുപടി. ഏഴ് വർഷമായി ഇല്ലാത്ത ബുദ്ധിമുട്ട് ഇപ്പോൾ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാടക നൽകിയാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും അത് ഒഴിപ്പിക്കാൻ കൗൺസിൽ തീരുമാനം എടുത്ത് സെക്രട്ടറി നോട്ടീസ് നൽകണമെന്നുമുള്ള തന്റെ മുൻ നിലപാടിൽ എം.എൽ.എ ഉറച്ചുനിന്നു.

നേരത്തെ, ഫോണിലൂടെ വിളിച്ച് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട ശ്രീലേഖയുടെ നടപടി മര്യാദകേടാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും വി.കെ. പ്രശാന്ത് ആരോപിച്ചിരുന്നു. എന്നാൽ നേരിട്ടുള്ള കൂടിക്കാഴ്ചയോടെ ആ തർക്കങ്ങൾക്ക് താൽക്കാലിക ശമനമായി. നിലവിലെ ഓഫീസിൽ തന്നെ തന്റെ ആളുകൾക്കൊപ്പം തുടരുമെന്നും മറ്റൊരു നിവൃത്തിയുമില്ലാത്തതിനാലാണ് അഭ്യർത്ഥന നടത്തിയതെന്നും പറഞ്ഞ ശ്രീലേഖ, "പ്രശ്നം തീർന്നല്ലോ, ഇനി എല്ലാവർക്കും പോകാം" എന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com