തൃശൂർ: എസ്.ഡി.പി.ഐ പിന്തുണയോടെ ഭരണം പിടിച്ച ചൊവ്വന്നൂർ പഞ്ചായത്തിൽ വീണ്ടും അച്ചടക്ക നടപടിയുമായി കോൺഗ്രസ്. വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെ കോൺഗ്രസ് പുറത്താക്കി. ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റാണ് നടപടി പ്രഖ്യാപിച്ചത്.(Congress expels vice president after president in Chowannur panchayat)
പാർട്ടി നയത്തിന് വിരുദ്ധമായി എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണ സ്വീകരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. സമാന കാരണത്താൽ പഞ്ചായത്ത് പ്രസിഡന്റ് നിതീഷ് എ.എമ്മിനെ നേരത്തെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വൈസ് പ്രസിഡന്റിനെതിരെയും നടപടി ഉണ്ടായിരിക്കുന്നത്.
പഞ്ചായത്ത് ഭരണം നിലനിർത്താൻ വർഗീയ പാർട്ടികളുടെ പിന്തുണ തേടിയത് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഡി.സി.സി കർശന നടപടികളിലേക്ക് നീങ്ങിയത്.