ടാക്‌സ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു
May 19, 2023, 21:16 IST

പാലക്കാട് ജി.എസ്.ടി കോംപ്ലക്‌സില്‍ ടാക്‌സ് കോര്‍ണര്‍ (പൊതുജന, ഡീലര്‍ സഹായ കേന്ദ്രം) പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. ജനസൗഹൃദ സിവില്‍ സര്‍വീസിന് വേണ്ടി എല്ലാവരും ശ്രമിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. സംസ്ഥാന നികുതി ജോയിന്റ് കമ്മിഷണര്‍ ആര്‍. രാജേഷ് അധ്യക്ഷനായി. സംസ്ഥാന നികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ബി. പ്രേംകുമാര്‍, സംസ്ഥാന നികുതി അസിസ്റ്റന്റ് കമ്മിഷണര്‍ ജി. ഗീത സംസാരിച്ചു.