Times Kerala

നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി നവകേരള സദസിന്റെ വെബ്സൈറ്റിലൂടെ അറിയാം 
 

 
നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി നവകേരള സദസിന്റെ വെബ്സൈറ്റിലൂടെ അറിയാം

തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി നൽകുന്ന നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി വെബ്സൈറ്റിലൂടെ ജനങ്ങൾക്ക് അറിയാം. www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ആണ് ഇതിന്റെ അവസ്ഥ അറിയാൻ കഴിയും. ഈ ലിങ്ക് വഴി വെബ്സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ ഹോം,പരാതി സ്ഥിതി,ഷെഡ്യൂൾ, ഔദ്യോഗിക ലോഗിൻ എന്നിങ്ങനെയുള്ള ഓപ്‌ഷനുകൾ മുകളിൽ കാണാൻ കഴിയും. അതിനായി രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി.

അതേസമയം പരാതി ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ കൂടുതല്‍ നടപടിക്രമം വേണ്ടിവന്നാൽ തീരുമാനമെടുക്കും. പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട പരാതികളിൽ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ് തല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനുള്ളിൽ തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും.

Related Topics

Share this story