

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കവേ തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് മുന്നേറ്റം. ആദ്യ ഘട്ടത്തിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് ശക്തമായി തിരിച്ചുവരുന്നതിൻ്റെ പ്രതീതിയാണ് കാണുന്നത്.(UDF leads in Thrissur Corporation, LDF in third place)
യുഡിഎഫ്: 12 സീറ്റുകളിൽ മുന്നിൽ
എൻഡിഎ (ബിജെപി): 7 സീറ്റുകളിൽ മുന്നിൽ
എൽഡിഎഫ്: 6 സീറ്റുകളിൽ മുന്നിൽ
കോർപ്പറേഷനിൽ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിൻ്റെ സൂചനകളും ലീഡ് നില നൽകുന്നുണ്ട്. ഏഴ് സീറ്റുകളിൽ എൻഡിഎ സ്ഥാനാർത്ഥികൾ മുന്നിലാണ്. അതേസമയം, നിലവിലെ ലീഡ് നിലയിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മുന്നണിക്ക് ആശങ്കയുണ്ടാക്കുന്നു.