സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു

rain
 തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു.6 ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ടാണ് പിൻവലിച്ചത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ധത്തിന്റെ സഞ്ചാര പാത മാറിയതാണ് അലർട്ട് പിൻവലിക്കാൻ കാരണം. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോഡ് തുടങ്ങിയ ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.അതേസമയം കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ പാലക്കാട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും, കോഴിക്കോട്, വയനാട് ഒഴികെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്

Share this story