തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ച് തുറന്നുപറഞ്ഞ ഡോക്ടർ ഹാരിസ് ചിറയ്ക്കലിൻ്റെ ആരോപണങ്ങൾ തള്ളാതെ വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട്. (Expert Committee Report on Dr. Harris's allegations)
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ഉള്ളത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങുന്നതിലെ സാങ്കേതിക നൂലാമാലകൾ ഒഴിവാക്കണമെന്നാണ്. പർച്ചേസ് നടപടി അടിയന്തരമായി ലളിതമാക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.
ഡോക്ടറുടെ മാധ്യമങ്ങളോടുള്ള പ്രതികരണം സർവ്വീസ് ചട്ടലംഘനമാണെങ്കിലും നടപടി ഉണ്ടാകില്ല. ഈ റിപ്പോർട്ട് ഡി എം ഇ ഇന്ന് തന്നെ ആരോഗ്യമന്ത്രിക്ക് കൈമാറും.