വിദ്യാർഥികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി
Fri, 17 Mar 2023

കൊല്ലം കരുനാഗപ്പള്ളിയിൽ വഴിയിൽ കാത്തു നിന്ന വിദ്യാർഥികളെ കണ്ട് ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ആവേശത്തോടെ കൈകാണിച്ച കുട്ടികൾക്ക് അരികിലായി വണ്ടി നിർത്തി ഹസ്തദാനം ചെയ്ത ശേഷമാണ് ചോക്ലേറ്റ് വിതരണം ചെയ്തത് . നിറഞ്ഞ കരഘോഷത്തോടെ നന്ദി പറഞ്ഞാണ് കുട്ടികൾ രാഷ്ട്രപതിയെ യാത്രയാക്കിയത്. മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഷ്ട്രപതി.