ലഹരി മരുന്നിന് പണം നൽകിയില്ല: ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു | Drugs

ക്രൂരതയ്ക്ക് കാരണം ലഹരി
Wife dies after being attacked by husband in Kozhikode for refusing to give money for drugs
Updated on

കോഴിക്കോട്: ഫറോക്കിൽ ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. ഫറോക്ക് സ്വദേശിനി മുനീറയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം.(Wife dies after being attacked by husband in Kozhikode for refusing to give money for drugs)

മയക്കുമരുന്ന് വാങ്ങുന്നതിനായി മുനീറയോട് ജബ്ബാർ പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാൻ മുനീറ വിസമ്മതിച്ചതാണ് ജബ്ബാറിനെ പ്രകോപിപ്പിച്ചത്. തർക്കത്തിനൊടുവിൽ ഇയാൾ വീട്ടിലുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് മുനീറയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു കിടന്ന മുനീറയെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതി ജബ്ബാറിനെ ഫറോക്ക് പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com