തീരാനോവായി സുഹാൻ: ചിറ്റൂരിൽ കാണാതായ 6 വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി | Missing

21 മണിക്കൂർ നീണ്ട വിപുലമായ തിരച്ചിലാണ് നടത്തിയത്
തീരാനോവായി സുഹാൻ: ചിറ്റൂരിൽ കാണാതായ 6 വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി | Missing
Updated on

പാലക്കാട്: ചിറ്റൂരിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് ഏകദേശം 100 മീറ്റർ മാത്രം അകലെയുള്ള കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 21 മണിക്കൂർ നീണ്ട വിപുലമായ തിരച്ചിലിനൊടുവിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ വാർത്ത പുറത്തുവന്നത്.(Body of missing 6-year-old Suhan found in pond)

അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്–തൗഹിത ദമ്പതികളുടെ ഇളയമകനായ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. സഹോദരനുമായി പിണങ്ങി വീട്ടുമുറ്റത്ത് നിന്ന് പുറത്തേക്ക് പോയതായിരുന്നു കുട്ടി. കുട്ടി വീടിനടുത്തുള്ള ഇടവഴിയിലൂടെ നടന്നുപോകുന്നത് കണ്ടവരുണ്ടായിരുന്നുവെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായില്ല.

പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്നലെ മുതൽ പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഫയർഫോഴ്സ് ഈ കുളത്തിൽ പരിശോധന നടത്തിയിരുന്നുവെങ്കിലും അന്ന് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ മൃതദേഹം വെള്ളത്തിൽ പൊങ്ങിയ നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com