ചേർത്തലയിൽ ബേക്കറിക്ക് തീപിടിച്ചു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് | Fire

ബോർമയിൽ നിന്നാണ് തീ പടർന്നത്
ചേർത്തലയിൽ ബേക്കറിക്ക് തീപിടിച്ചു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് | Fire
Updated on

ആലപ്പുഴ: ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ബേക്കറിക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. വയലാർ റൈയ്ഹാൻ മൻസിലിൽ മൻസൂറിന്റെ ഉടമസ്ഥതയിലുള്ള 'ഫൈവ് സ്റ്റാർ' ബേക്കറിക്കാണ് തീപിടിച്ചത്.( A bakery caught fire in Cherthala, gas cylinder exploded)

ബേക്കറിയുടെ മുകൾ നിലയിലുള്ള ബോർമയിൽ നിന്നാണ് തീ പടർന്നത്. നിമിഷങ്ങൾക്കകം തീ ഗ്യാസ് സിലിണ്ടറിലേക്ക് പടരുകയും സിലിണ്ടർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. തിരക്കേറിയ ബസ് സ്റ്റാൻഡ് പരിസരത്ത് സിലിണ്ടർ പൊട്ടിത്തെറിച്ചത് നാട്ടുകാരിലും യാത്രക്കാരിലും വലിയ പരിഭ്രാന്തി പരത്തി.

വിവരമറിഞ്ഞ ഉടൻ തന്നെ ചേർത്തല അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി. ഏകദേശം ഒരു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാൻ പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് നടത്തിയ ഏകോപിത നീക്കം വലിയൊരു ദുരന്തം ഒഴിവാക്കി.

Related Stories

No stories found.
Times Kerala
timeskerala.com