'എംഎൽഎ ഓഫീസ് ഒഴിയണം': VK പ്രശാന്തിനോട് R ശ്രീലേഖ, കാലാവധി പൂർത്തിയാകാതെ ഒഴിയില്ലെന്ന് MLA | R Sreelekha

ഇക്കാര്യം ഫോണിലൂടെ വി.കെ. പ്രശാന്തിനെ നേരിട്ട് അറിയിക്കുകയും ചെയ്തു
'എംഎൽഎ ഓഫീസ് ഒഴിയണം': VK പ്രശാന്തിനോട് R ശ്രീലേഖ, കാലാവധി പൂർത്തിയാകാതെ ഒഴിയില്ലെന്ന് MLA | R Sreelekha
Updated on

തിരുവനന്തപുരം: വി.കെ. പ്രശാന്തിന്റെ വട്ടിയൂർക്കാവ് എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തെച്ചൊല്ലി നഗരസഭാ കൗൺസിലറും എംഎൽഎയും തമ്മിൽ തർക്കം മുറുകുന്നു. ശാസ്തമംഗലത്ത് കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ ആർ. ശ്രീലേഖ രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്.(MLA office should be vacated, R Sreelekha tells VK Prasanth)

നിലവിൽ എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന അതേ കെട്ടിടത്തിൽ തന്നെയാണ് കൗൺസിലർക്കും ഓഫിസ് അനുവദിച്ചിട്ടുള്ളത്. എന്നാൽ തനിക്ക് ലഭിച്ച മുറി സൗകര്യം കുറഞ്ഞതാണെന്നും അതിനാൽ എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന വലിയ മുറി വിട്ടുനൽകണമെന്നുമാണ് ശ്രീലേഖയുടെ ആവശ്യം. ഇക്കാര്യം ഫോണിലൂടെ വി.കെ. പ്രശാന്തിനെ നേരിട്ട് അറിയിക്കുകയും ചെയ്തു.

കൗൺസിലറുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് എംഎൽഎ വി.കെ. പ്രശാന്ത് വ്യക്തമാക്കി. കൃത്യമായ വാടക കരാറിന്റെ അടിസ്ഥാനത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ കരാറിന് കാലാവധിയുണ്ട്. അതിനാൽ കാലാവധി പൂർത്തിയാകാതെ ഓഫിസ് ഒഴിയില്ലെന്ന നിലപാടിലാണ് എംഎൽഎ.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖ പരിഗണിക്കപ്പെടുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. എംഎൽഎയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനാണോ ഈ നീക്കമെന്ന് ഇടത് കേന്ദ്രങ്ങൾ സംശയിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com