Times Kerala

 ഒ​രു കു​ഞ്ഞു​മാ​യി അമ്മ പുലി ര​ക്ഷ​പെ​ട്ടു; കൂട്ടിലാക്കാനുള്ള വനം വകുപ്പിന്റെ ശ്രമം വിഫലം 

 
 ഒ​രു കു​ഞ്ഞു​മാ​യി അമ്മ പുലി ര​ക്ഷ​പെ​ട്ടു; കൂട്ടിലാക്കാനുള്ള വനം വകുപ്പിന്റെ ശ്രമം വിഫലം 
 

പാ​ല​ക്കാ​ട്: പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ വ​ച്ച് അ​മ്മ പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള വനം വകുപ്പിന്റ ശ്ര​മം വി​ഫ​ല​മാ​യി. കൂ​ടി​ന് സ​മീ​പ​മെ​ത്തി​യ അ​മ്മ പു​ലി കു​ഞ്ഞു​ങ്ങ​ളി​ല്‍ ഒ​ന്നി​നെ​യും കൊ​ണ്ട് ക​ട​ന്നു​ക​ള​ഞ്ഞു.
കൂ​ട്ടി​ല്‍ ക​യ​റാ​തെ കൈ​കൊ​ണ്ടാ​ണ് അ​മ്മ​പു​ലി കു​ഞ്ഞി​നെ നീ​ക്കി​യെ​ടു​ത്ത​ത്. അ​വ​ശേ​ഷി​ച്ച ഒ​രു കു​ഞ്ഞി​നെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ തി​രി​കെ കൊ​ണ്ടു​പോ​യി.

ഞാ​യാ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഉ​മ്മി​നി​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പത്ത് വർഷത്തോളമായി പൂട്ടിക്കിടക്കുന്ന കെ​ട്ടി​ട​ത്തി​ൽ പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ അ​മ്മ പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. കു​ഞ്ഞു​ങ്ങ​ളെ കൊ​ണ്ടു​പോ​കാ​ൻ അ​മ്മ പു​ലി വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വനംവകുപ്പ് വീ​ട്ടു​പ​രി​സ​ര​ത്ത് കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു. അ​മ്മ പു​ലി​യെ ആ​ക​ർ​ഷി​ക്കാ​ൻ കു​ട്ടി​ക​ളെ സൂ​ക്ഷി​ച്ച കാ​ർ​ഡ്ബോ​ർ​ഡ് കൂ​ടും മൂ​ത്രം ന​ന​ഞ്ഞ തു​ണി​യും ഇ​ട്ടി​രു​ന്നു. മ​ണം പി​ടി​ച്ചെ​ത്തു​ന്ന പു​ലി കൂ​ട്ടി​ൽ അ​ക​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ശ്ര​മം പരാജയപ്പെട്ടു.

Related Topics

Share this story