വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍
Tue, 23 May 2023

തിരുവനന്തപുരം: ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍. 12 ഓളം ബസ് ഓണേഴ്സ് സംഘടനകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. വിദ്യര്‍ഥികളുടെ കണ്സഷൻ മിനിമം അഞ്ച് രൂപയായി ഉയര്ത്തണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം, ലിമിറ്റഡ് സറ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കണം, വിദ്യാര്‍ഥി കണ്സഷന് പ്രായപരിധി നിശ്ചയിക്കണം തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വയ്ക്കും.