ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം നിർത്തിവെച്ചു

ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്ന കടൽത്തീര വിനോദസഞ്ചാര കേന്ദ്രം തുറമുഖ വകുപ്പിനു കീഴിലുള്ള സ്ഥലമാണ്. ഇവിടെ ഡി.ടി.പി.സി ഉപയോഗത്തിന് അനുമതിയുണ്ടെങ്കിലും ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമാനുസൃത സർട്ടിഫിക്കറ്റുകൾ ഒന്നുംതന്നെ തുറമുഖ വകുപ്പിന് ഹാജരാക്കിയിട്ടില്ല. ഇത്തരം സംവിധാനങ്ങൾക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശവുമില്ല.
സാഹസിക ടൂറിസം എന്നതിൽ ഉൾപ്പെടുത്തിയുള്ള ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം തിരമാലകൾക്കൊപ്പം ഉയരുകയും താഴുകയും ചെയ്യുന്നതിനിടയിൽ അതിശക്തമായ തിരമാല അടിക്കുമ്പോൾ ആളുകൾ കടലിലേക്ക് തെറിച്ചുവീഴാനും സാധ്യതയുണ്ട്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പോളിത്തീൻ ബ്ലോക്കുകൾ കൂട്ടിയോജിപ്പിച്ചാണ് പ്ലാറ്റ്ഫോം രൂപത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് കടൽക്കരയിൽ സ്ഥാപിച്ചിരിക്കുന്നത്.