Times Kerala

'ആട്ടിൻതോലിട്ട ചെന്നായ്ക്കൾ' പ്രയോ​ഗം; പിണറായി വിജയന് കത്തുമായി ​ഗോവ ​ഗവർണർ 

 
'ആട്ടിൻതോലിട്ട ചെന്നായ്ക്കൾ' പ്രയോ​ഗം; പിണറായി വിജയന് കത്തുമായി ​ഗോവ ​ഗവർണർ 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആട്ടിൻതോലിട്ട ചെന്നായ് പ്രയോ​ഗം രാഷ്ട്രപതി,  ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ​ഗവർണർമാർ എന്നി വ്യക്തികളെ ഉദ്ദേശിച്ചാണെന്ന് ​ഗോവൻ ​ഗവർണർ പിഎസ് ശ്രീധരൻ പിള്ള. മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾ ഒരാത്മീയ വേദിയിൽ ഇങ്ങനെയുള്ള പ്രയോഗം നടത്തിയത് ഒട്ടും ഉചിതമായില്ലെന്ന് പലരും എന്നോട് അഭിപ്രായപ്പെട്ടെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. കുമ്പനാട് നടന്ന ഐപിസി നൂറാം വാർഷിക സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. 

മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നത്. എതിരാളികളെ 'ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ' എന്ന് വിളിച്ച് അപഹസിച്ചത് ഒട്ടും ശരിയല്ലെന്ന പക്ഷക്കാരനാണ് ഞാൻ. ആത്മീയവേദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിളവെടുപ്പിനുള്ള സ്ഥലമില്ല. പുത്തൻ കുരിശിലെ സമ്മേളനത്തിൽ ഇതേ ചെന്നായ പ്രയോഗം നടത്തുകയും അതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മറ്റൊരു ക്രൈസ്തവ സഭ പത്രസമ്മേളനം നടത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Related Topics

Share this story