വൈപ്പിനിൽനിന്ന് നഗരത്തിലേക്ക് ബസ് യാത്ര കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
May 24, 2023, 20:23 IST

തിരുവനന്തപുരം: വൈപ്പിനിൽ നിന്ന് കൊച്ചി നഗരത്തിലേക്കുള്ള ബസ് യാത്രക്ക് സംസ്ഥാന ഗതാഗത വകുപ്പ് തയാറാക്കിയ പുതിയ സ്കീമിന്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുതിയ സ്കീം പ്രകാരം പറവൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ നിന്ന് ചെറായി, ബോൾഗാട്ടി പാലസ് ജങ്ഷൻ, ഹൈകോർട്ട് ജങ്ഷൻ, ജെട്ടി ബസ് സ്റ്റാൻഡ്, കടവന്ത്ര വഴി വൈറ്റില ഹബ്ബിലേക്കും കൂനമ്മാവ്, ചേരാനല്ലൂർ ജങ്ഷൻ, കണ്ടെയ്നർ റോഡ്, ഹൈകോർട്ട് ജങ്ഷൻ, കലൂർ, പാലാരിവട്ടം വഴി കാക്കനാട്ടേക്കും കെ.എസ്.ആർ.ടി.സി സർവിസ് നടത്തും.
പുതിയ സ്കീം പ്രകാരം യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കെ.എസ്.ആർ.ടി.സി സർവിസ് നടത്തും. ടിക്കറ്റ് ചാർജ് നിലവിലെ നിരക്ക് പ്രകാരമായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.