തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ മനോവിഷമം: UDF സ്ഥാനാർത്ഥി മരിച്ചു | UDF

ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.
Defeat in local body elections, UDF candidate dies after suicide attempt
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യു.ഡി.എഫ്. സ്ഥാനാർത്ഥി മരിച്ചു. തിരുവനന്തപുരം ചെറിയകോണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപ്പെട്ടത്.(Defeat in local body elections, UDF candidate dies after suicide attempt)

അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായാണ് വിജയകുമാരൻ നായർ മത്സരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശനിയാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹം വീട്ടിൽ മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. മകൻ സംഭവം കണ്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മണമ്പൂർ വാർഡിൽ ബി.ജെ.പി. സ്ഥാനാർത്ഥിയാണ് വിജയിച്ചത്. വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റതിൽ വിജയകുമാരൻ നായർക്ക് കടുത്ത മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com