

വയനാട്: കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങി പരിഭ്രാന്തി പരത്തിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് പ്രദേശത്ത് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.(Tiger found in residential area in Wayanad)
തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ നേരത്തെ കടുവയെ സമീപത്തുള്ള തോട്ടത്തിൽ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോൾ വീണ്ടും കടുവയെ കണ്ടെത്തിയിട്ടുള്ളത്.
കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി.) ഇപ്പോൾ നടത്തുന്നത്. മേഖലയിൽ കർശന ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്.
കടുവ ഭീഷണിയുടെ പശ്ചാത്തലത്തിൽ, പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആർ.ആർ.ടി. സംഘം, പോലീസ് തുടങ്ങിയവർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.