പരീക്ഷയ്ക്ക് പിന്നാലെ വീട്ടിൽ എത്തിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ | Student

സമയം കഴിഞ്ഞിട്ടും പരീക്ഷ എഴുതാൻ അനുവദിച്ചുവെന്നാണ് അധ്യാപകർ പറഞ്ഞത്
Class 9 student found dead after returning home after exams
Updated on

കാസർഗോഡ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വലാണ് (14) മരിച്ചത്.(Class 9 student found dead after returning home after exams)

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അമ്മ മകളെ കൂട്ടാനായി പുറത്തുപോയ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിലെ കൊളുത്തിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച അമ്മയുടെ വീട്ടിലായിരുന്ന പ്രജ്വൽ, തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷ എഴുതാൻ സ്കൂളിൽ പോയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി 11 മണിയോടെയാണ് സ്കൂളിലെത്തിയത്. എന്നാൽ സമയം കഴിഞ്ഞിട്ടും പ്രജ്വലിനെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നുവെന്ന് അധ്യാപകർ പോലീസിനോട് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് സംഭവം.

Related Stories

No stories found.
Times Kerala
timeskerala.com