Times Kerala

 നായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യാത്രികൻ റോഡിൽ 20 മീറ്ററോളം ഉരുണ്ടു

 
accident
  തച്ചനാട്ടുകര : തെരുവു നായ് കുറുകെചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായ പരിക്ക്.  ഹെൽമറ്റ് വച്ചിരുന്നതിനാൽ ദുരന്തം വഴിമാറി.  20 മീറ്ററോളം ദൂരം റോഡിലൂടെ ഉരുണ്ടു പോയ യുവാവ് അത്ഭുതകരമായാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.  കോഴിക്കോട് -പാലക്കാട് ദേശീയപാതയിലെ അമ്പത്തി മൂന്നാംമൈൽ യാസ് കഫേക്ക് മുന്നിൽ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. കുറുകെ ചാടിയ തെരുവുനായെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. പരിക്കേറ്റ  യുവാവിനെ പെരിന്തൽമണ്ണയി​ലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story