Times Kerala

ഐസിയു പീഡന കേസിൽ ഡോക്ടർ ശാസ്ത്രീയ പരിശോധന നടത്തിയില്ല; ​ഗുരുതര വീഴ്ച
 

 
മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനം; ജീവനക്കാരെ വീണ്ടും തെളിവെടുപ്പിന് വിളിപ്പിച്ച് ഡി.എം.ഇ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസിന്റെ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ച. കേസിൽ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നാണ് ഡോക്ടർ നൽകുന്ന മൊഴി. 

പീഡനം സംബന്ധിച്ച് താൻ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നാണ് ഡോക്ടർ കെ വി പ്രീത വെളിപ്പെടുത്തുന്നത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകൾ കണ്ടില്ലെന്നതാണ് ഇതിന് ഡോക്ടർ കൊടുക്കുന്ന വിശദീകരണം. സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവമോ പരിക്കുകളോ ഇല്ലാത്തതിനാൽ സാംപിൾ ശേഖരിച്ചില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. ഐസിയുവിൽ വച്ച് താൻ പീഡിപ്പിക്കപ്പെട്ടെന്ന അതിജീവിതയുടെ ആരോപണം സംബന്ധിച്ച് മെഡിക്കൽ പരിശോധന നടത്തിയത് ഡോ. കെ.വി പ്രീതയാണ്. 

ഇവർ കേസിന്റെ അന്വേഷണം അട്ടിമറിയ്ക്കാൻ ശ്രമിച്ചതായി അതിജീവിത ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം. 

Related Topics

Share this story