ആ​റാ​ഴ്ച​യ്ക്ക​കം ഡോ​ക്ട​റെ സി​പി​ഒ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ന​ട​പ​ടി​യെ​ടു​ക്കും :ഹൈ​ക്കോ​ട​തി

high court
കൊ​​​ച്ചി: സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍ കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി ക​​​ഴി​​​ഞ്ഞ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ നി​​​ന്നു വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ ഡോ​​​ക്ട​​​റെ കാ​​​ര്‍ ത​​​ട​​​ഞ്ഞുനി​​​ർ​​​ത്തി  അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ കൊ​​​ല്ലം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​റാ​​​ഴ്ച​​​യ്ക്ക​​​കം നടപടിയെടുക്കണമെന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം. ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ ഈ ഉ​​​ത്ത​​​ര​​​വ് നെ​​​ടു​​​മ്പ​​​ന ക​​​മ്യൂ​​​ണി​​​റ്റി ഹെ​​​ല്‍​ത്ത് സെ​​​ന്‍റ​​​റി​​​ലെ ഡോ. ​​​നെ​​​ബു ജോ​​​ണി​​​ന്‍റെ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് . സംഭവം നടന്നത് ക​​ഴി​​ഞ്ഞ ജൂ​​​ണ്‍ ആ​​​റി​​​നാ​​​യി​​രു​​ന്നു.
മാ​​​സ്‌​​​ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ര്‍ന്ന് ശ​​​ക്തി​​​കു​​​ള​​​ങ്ങ​​​ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ സി​​പി​​ഒ ഡോ​​ക്ട​​റു​​ടെ കാ​​​ര്‍ ത​​​ട​​​ഞ്ഞു​​നി​​​ർ​​ത്തി അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യെ​​​ന്നാ​​​ണ് പ​​​രാ​​​തി.
 

Share this story