കോതമംഗലത്ത് സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ

kothamangalam murder
 കോതമംഗലം: കോതമംഗലത്ത്  സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം . തിങ്കളാഴ്ചയാണ് ചേലാട് നിരവത്തുകണ്ടത്തില്‍ എല്‍ദോസ് പോളിനെ മരിച്ച നിലയില്‍ കനാലിന് സമീപം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്  പ്രതി എല്‍ജോ ജോയിയെ  പൊലീസ്  അറസ്റ്റ് ചെയ്തു. അതെസമയം വീട്ടില്‍ വിളിച്ചുവരുത്തി എല്‍ദോസ് പോളിനെ എല്‍ദോ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത് .കൂടാതെ പ്രതിയുടെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് പ്രതി എല്‍ദോസിനെ വീട്ടിലേക്ക് ക്ഷണിച്ചത്. പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു .

Share this story