ബിവറേജ് ഔട്ട്‍ലറ്റിൽ നിന്നും മദ്യം മോഷ്ടിച്ചു; അഞ്ചുപേർ പിടിയിൽ

ബിവറേജ് ഔട്ട്‍ലറ്റിൽ നിന്നും മദ്യം മോഷ്ടിച്ചു; അഞ്ചുപേർ പിടിയിൽ
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തിലുള്ള പ്രീ​മി​യം ബീ​വ​റേ​ജ് ഔ​ട്ട്‍ല​റ്റി​ൽ നിന്നും മ​ദ്യം മോഷ്ടിച്ച അ​ഞ്ചു​പേ​ർ പിടിയിൽ. എ​റ​ണാ​ക​ളും സ്വ​ദേ​ശി​ക​ളാ​യ സു​ഹൈ​ൽ (19), ഫാ​റൂ​ഖ് (19), അ​ൻ​സി​ൽ (18), ത​ൻ​വീ​ർ (18), പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഒ​രാ​ൾ തുടങ്ങിയവരെയാണ് ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. മാ​ർ​ച്ച് 12ന് ​പാ​വ​മ​ണി റോ​ഡി​ലെ ഔ​ട്ട്ല​റ്റി​ൽ നിന്നും ആ​റു കു​പ്പി മ​ദ്യ​മാ​ണ് സം​ഘം ക​വ​ർ​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് നിന്നും കോ​ഴി​ക്കോ​ട്ടെ​ത്തി​യ സം​ഘം മ​ദ്യം വാ​ങ്ങാ​നെ​ന്ന രീ​തി​യി​ൽ ഔ​ട്ട്​​ലെ​റ്റി​ലെ​ത്തു​ക​യും ആ​ൾ തി​ര​ക്കി​ല്ലാ​ത്ത ഭാ​ഗ​ത്തു​നി​ന്ന് മ​ദ്യ​മെ​ടു​ത്ത് ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് പു​റ​ത്തു​ക​ട​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി ലഭിച്ചതിനെ തുടർന്ന്  പോ​ലീ​സ് ഔ​ട്ട്​​ലെ​റ്റി​ലെ സിസിടിവി ക്യാമറ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ന​ൽ​കി​യ​തോ​ടെ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് മനസിലാക്കുകയും  പി​ന്നാ​ലെ​ പോ​ലീ​സ് എ​റ​ണാ​കുളത്തു​എത്തി  പ്രതികളെ അ​റ​സ്റ്റു​​ ചെയ്യുമായുമായിരുന്നു. 

Share this story