സാമൂഹിക സുരക്ഷ പെന്‍ഷന്‍: ഇനിമുതല്‍ വിതരണ ഏജന്റിന് പണം നല്‍കേണ്ട
Fri, 17 Mar 2023

സാമൂഹിക സുരക്ഷ പെന്‍ഷന്‍ തുക സഹകരണസംഘങ്ങള്‍ മുഖേന ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ചുനല്‍കുന്നതിന് വിതരണ ഏജന്റിന് ഗുണഭോക്താക്കള്‍ പണം നല്‍കേണ്ടതില്ലെന്ന് ധനവകുപ്പ് അറിയിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങള്‍ക്കുള്ള/ ഏജന്റുമാര്‍ക്കുള്ള ഇന്‍സെന്റിവ് പൂര്‍ണമായും സര്‍ക്കാറാണ് നല്‍കുന്നതെന്നും അറിയിപ്പില്‍ പറയുന്നു. ആരെങ്കിലും പണം ആവശ്യപ്പെടുന്നപക്ഷം ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്നും അധികൃതർ പറഞ്ഞു.