കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം എ. അജി കുമാർ എന്നിവരുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കൊല്ലം പോലീസ് ക്ലബ്ബിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അന്വേഷണ സംഘം നിർണായക നടപടിയിലേക്ക് കടന്നത്.(Sabarimala Gold Theft Case SIT Arrests PS Prashanth)
നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും വിജിലൻസ് കോടതിയിൽ ഹാജരാക്കും. 2025-ൽ ശബരിമലയിലെ ദ്വാരാപാലക ശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് പി.എസ്. പ്രശാന്തിനെ കേസിൽ പ്രതി ചേർത്തത്. കേസിൽ ഒന്നാം പ്രതി മുരാരി ബാബുവാണ്. ഉണ്ണികൃഷ്ണൻ പോറ്റി (രണ്ടാം പ്രതി), പങ്കജ് ഭണ്ഡാരി (മൂന്നാം പ്രതി), എ. അജി കുമാർ (അഞ്ചാം പ്രതി), കണ്ഠരര് രാജീവര് (ആറാം പ്രതി) എന്നിവരാണ് കേസിലെ മറ്റ് പ്രധാന പ്രതികൾ.
പി.എസ്. പ്രശാന്തിന് ഗൂഢാലോചനയിൽ വ്യക്തമായ പങ്കുണ്ടെന്ന് ഹൈക്കോടതി മുൻപ് നിരീക്ഷിച്ചിരുന്നു. പ്രതികൾ കൃത്യമായ ആസൂത്രണത്തോടെ ക്രിമിനൽ ഗൂഢാലോചന നടത്തുകയും വിശ്വാസവഞ്ചന, രേഖകളിൽ കൃത്രിമത്വം കാണിക്കൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി എസ്.ഐ.ടിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Story Summary
The Special Investigation Team (SIT) recorded the arrest of former Travancore Devaswom Board President PS Prashanth and former member A Ajikumar in the Sabarimala gold theft case. The arrests follow findings of a pre-planned criminal conspiracy involving the illegal transport of Dwarapalaka sculptures to Chennai in 2025.


