തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച സിനിമാ താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളിൽ അതൃപ്തി വ്യക്തമാക്കി മന്ത്രി പി.സി. വിഷ്ണുനാഥ്. രാജ്യത്ത് പ്രതികരിക്കാനും നിലപാടുകൾ തുറന്നുപറയാനുമുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, സിനിമാ മേഖലയിലുള്ളവർക്ക് നേരെ തിരിയുന്നത് ദൗർഭാഗ്യകരവും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.(PC Vishnunath Backs Film Stars Supporting CJP Protest)
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിലായ സംഭവത്തിലും മന്ത്രി ഭരണപക്ഷ നിലപാട് വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പൂർണ്ണ സ്വതന്ത്രമായാണ് മുന്നോട്ടുപോകുന്നത് എന്നതിന്റെ തെളിവാണ് പ്രശാന്തിന്റെ കാര്യം.
അന്വേഷണത്തിൽ സർക്കാർ യാതൊരുവിധത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പ്രശാന്തിന് മുകളിലുള്ളവരിലേക്ക് അന്വേഷണം നീളേണ്ടതുണ്ടെങ്കിൽ അതും ഉണ്ടാകണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
Story Summary
Kerala Minister PC Vishnunath criticized protests against film personalities supporting the Cockroach Janta Party agitation as anti-democratic. He also welcomed the SIT custody of former Travancore Devaswom Board President PS Prashanth in the Sabarimala gold theft case, calling it proof of an independent probe.


