Times Kerala

 കൊ​ച്ചി ബാ​റി​ലെ വെ​ടി​വ​യ്പ്; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ല്‍

 
കൊ​ച്ചി ബാ​റി​ലെ വെ​ടി​വ​യ്പ്; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ല്‍
 

കൊ​ച്ചി: ക​ലൂ​ര്‍ ക​ത്രി​ക്ക​ട​വി​ലെ ബാ​റി​ലെ ജീ​വ​ന​ക്കാ​രെ വെ​ടി​വ​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ൽ ഷ​മീ​ർ, ദി​ൽ​ഷ​ൻ, വി​ജ​യ് എ​ന്നി​വ​രെയാണ്  എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പി​ടി​കൂ​ടിയത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്നും കേ​സി​ൽ ര​ണ്ടു​പേ​ർ​ക്കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലെ​ത്തി​യ സം​ഘം മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് വെ​ടി​വ​യ്പ്പി​ൽ ക​ലാ​ശി​ച്ച​ത്. എ​യ​ർ പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ത​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ടി​വ​യ്പ്പി​ൽ ബാ​റി​ലെ ജീ​വ​ന​ക്കാ​രാ​യ സു​ജി​ൻ,ജോ​ൺ​സ​ൺ,അ​ഖി​ൽ​നാ​ഥ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. 
 

Related Topics

Share this story