ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും, നിർണ്ണായകം | Sabarimala

മിനിട്സിൽ പത്മകുമാർ സ്വന്തം കൈപ്പടയിൽ തിരുത്തൽ വരുത്തി
Sabarimala gold theft case, Court to pronounce verdict on A Padmakumar's bail plea today
Updated on

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നേരത്തെ കട്ടിളപ്പാളി കേസിലെ ജാമ്യാപേക്ഷകൾ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.(Sabarimala gold theft case, Court to pronounce verdict on A Padmakumar's bail plea today)

കേസിൽ പത്മകുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന ശക്തമായ കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്. കട്ടിളപ്പാളികൾ വിട്ടുനൽകുന്നതിനായുള്ള ബോർഡ് യോഗത്തിന്റെ മിനിട്സിൽ പത്മകുമാർ മനഃപൂർവ്വം തിരുത്തലുകൾ വരുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

മിനിട്സിൽ 'പിച്ചള പാളികൾ' എന്നതിന് പകരം 'ചെമ്പ്' എന്ന് പത്മകുമാർ സ്വന്തം കൈപ്പടയിൽ തിരുത്തി എഴുതി. പാളികൾ വിട്ടുനൽകുന്നതിനായി 'അനുവദിക്കുന്നു' എന്ന വാക്കും അദ്ദേഹം സ്വയം ചേർത്തു. ഇതിന് ശേഷമാണ് പാളികൾ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്.

അറ്റകുറ്റപ്പണിക്കായി തന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് പാളികൾ നൽകിയതെന്ന പത്മകുമാറിന്റെ വാദം എസ്‌ഐടി തള്ളി. തന്ത്രി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും മഹസറിൽ തന്ത്രി ഒപ്പിടുകയോ അനുമതി നൽകുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ പ്രതികളായ ഗോവർധനും ഉണ്ണികൃഷ്ണൻ പോറ്റിയും ഉൾപ്പെടെയുള്ളവർ ബംഗളൂരുവിൽ ഒത്തുകൂടി തെളിവുകൾ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതായും അന്വേഷണ സംഘം വെളിപ്പെടുത്തി.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് നീട്ടാനാണ് സാധ്യത. കേസിൽ മുൻ ബോർഡ് അംഗം എൻ. വിജയകുമാർ ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു. നിലവിൽ കേസിലെ പ്രതികളാർക്കും കോടതി ജാമ്യം അനുവദിച്ചിട്ടില്ല. ബോർഡിലെ എല്ലാവർക്കും ഇതിൽ കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് പത്മകുമാറിന്റെ പ്രധാന പ്രതിരോധ വാദം.

Related Stories

No stories found.
Times Kerala
timeskerala.com