ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൊടുപുഴ മണ്ഡലത്തിൽ കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് എംഎൽഎ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. അപു ജോൺ ജോസഫിന്റെ പേര് ചർച്ചകളിൽ ഉയർന്നിരുന്നെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജോസഫ് തന്നെ നയിക്കണമെന്ന പാർട്ടിയുടെയും മുന്നണിയുടെയും ആവശ്യം അദ്ദേഹം അംഗീകരിക്കുകയായിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.( PJ Joseph himself contests in Thodupuzha, This is the 12th fight)
തൊടുപുഴ മണ്ഡലത്തിൽ ഇത് 12-ാം തവണയാണ് പി.ജെ. ജോസഫ് ജനവിധി തേടുന്നത്. ഇതിനുമുമ്പ് മത്സരിച്ച 11 തവണയിൽ 10 വട്ടവും മണ്ഡലം അദ്ദേഹത്തെ കൈവിട്ടിട്ടില്ല.
പി.ജെ. ജോസഫിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടിയിൽ മറ്റു ചർച്ചകളുടെ ആവശ്യമില്ലെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കേരള കോൺഗ്രസ് നേടിയ മികച്ച മുന്നേറ്റം ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിന് ആത്മവിശ്വാസം പകരുന്നു.