പുൽപ്പള്ളിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു: 2 പാപ്പാന്മാർക്ക് പരിക്ക് | Elephant

ആനയെ സുരക്ഷിതമായി തളച്ചു.
പുൽപ്പള്ളിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു: 2 പാപ്പാന്മാർക്ക് പരിക്ക് | Elephant
Updated on

വയനാട് :പുൽപ്പള്ളി സീതാദേവി ലവകുശ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ആക്രമണത്തിൽ രണ്ട് പാപ്പാന്മാർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശിയായ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്മാരായ ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്.(Elephant gets feral during festival in Wayanad, 2 people injured)

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ക്ഷേത്രത്തിലെ പട്ടണ പ്രദക്ഷിണം പൂർത്തിയാക്കി ക്ഷേത്രവളപ്പിലേക്ക് പ്രവേശിച്ചപ്പോഴാണ് ആന ഇടഞ്ഞത്. പരിക്കേറ്റ പാപ്പാന്മാരെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ കഴിഞ്ഞ് ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശിവൻ പ്രകോപിതനായത്. ആളുകൾ തിങ്ങിനിറഞ്ഞ ക്ഷേത്രവളപ്പിൽ ആന ഇടഞ്ഞത് വലിയ പരിഭ്രാന്തി പരത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ സുരക്ഷിതമായി തളച്ചു.

Related Stories

No stories found.
Times Kerala
timeskerala.com