VK ഇബ്രാഹിംകുഞ്ഞിന് വിട: ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാ മസ്ജിദിൽ, ആദരവർപ്പിച്ച് പ്രമുഖർ| VK Ebrahim Kunju

മധ്യകേരളത്തിലെ ലീഗിന്റെ കരുത്തുറ്റ മുഖം
Farewell to VK Ebrahim Kunju, Funeral to be held at 10 am today
Updated on

കൊച്ചി: അന്തരിച്ച മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ (73) ഖബറടക്കം ഇന്ന് നടക്കും. ആലുവയിലെ വസതിയിലെ പൊതുദർശനത്തിന് ശേഷം രാവിലെ 10 മണിക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാ മസ്ജിദിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.(Farewell to VK Ebrahim Kunju, Funeral to be held at 10 am today)

ഇന്നലെ രാത്രി കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിൽ നടന്ന പൊതുദർശനത്തിൽ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രി പി. രാജീവ്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി, മുനവ്വറലി തങ്ങൾ തുടങ്ങിയ പ്രമുഖ നേതാക്കൾ ആലുവയിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

ജനകീയ നേതാവിനോടുള്ള ആദരസൂചകമായി മുസ്‌ലിം ലീഗ് മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ വി.കെ. ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിൽ പാർട്ടിയെ വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. നാല് തവണ എം.എൽ.എയായിരുന്ന അദ്ദേഹം മട്ടാഞ്ചേരിയുടെ അവസാനത്തെയും കളമശ്ശേരിയുടെ ആദ്യത്തെയും എം.എൽ.എ എന്ന വിശേഷണത്തിന് അർഹനാണ്. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്നും 2011, 2016 വർഷങ്ങളിൽ കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി.

2005-2006 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും 2011-2016 കാലയളവിൽ പൊതുമരാമത്ത് മന്ത്രിയായും സേവനമനുഷ്ഠിച്ചു. നിലവിൽ മുസ്‌ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ്.

Related Stories

No stories found.
Times Kerala
timeskerala.com