തർക്കത്തിനൊടുവിൽ VK പ്രശാന്ത് MLA ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു: പുതിയ ഓഫീസ് മരുതംകുഴിയിൽ | VK Prashanth

പുതിയ ഓഫീസിലേക്ക് എംഎൽഎയുടെ പ്രവർത്തനം ഉടൻ മാറ്റും
VK Prashanth MLA to vacate office in Sasthamangalam after dispute with R Sreelekha
Updated on

തിരുവനന്തപുരം: ബിജെപി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖയുമായുള്ള തർക്കം നിലനിന്നിരുന്ന ശാസ്തമംഗലത്തെ ഓഫീസ് വി.കെ. പ്രശാന്ത് എംഎൽഎ ഒഴിയുന്നു. മരുതംകുഴിയിൽ സജ്ജീകരിച്ച പുതിയ ഓഫീസിലേക്ക് എംഎൽഎയുടെ പ്രവർത്തനം ഉടൻ മാറ്റും. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയാണ് ഓഫീസ് കെട്ടിടത്തെച്ചൊല്ലിയുള്ള വിവാദം ഉടലെടുത്തത്.(VK Prashanth MLA to vacate office in Sasthamangalam after dispute with R Sreelekha)

ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ എംഎൽഎ ഓഫീസും കൗൺസിലർ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. തന്റെ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരണമെന്ന് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ ആവശ്യപ്പെട്ടു.

കോർപ്പറേഷനുമായി നിലവിൽ കരാറുണ്ടെന്നും മാർച്ച് വരെ കാലാവധിയുള്ളതിനാൽ പെട്ടെന്ന് ഒഴിയാനാകില്ലെന്നും വി.കെ. പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. എംഎൽഎയും കൗൺസിലറും തമ്മിലുള്ള ഈ തർക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, താൻ ഓഫീസ് ഒഴിയണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തിപരമായി തങ്ങൾ സുഹൃത്തുക്കളാണെന്നുമായിരുന്നു ആർ. ശ്രീലേഖയുടെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com