

തൃശ്ശൂർ: അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലക്കാവ് സ്വദേശി ശിൽപ (30), മകൻ അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ഇന്ന് (ബുധൻ) രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.(Mother and 5-year-old found dead inside house in Thrissur)
ശിൽപയുടെ മുറി തുറക്കാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ശിൽപയുടെ ഭർത്താവും അമ്മയും വീട്ടിലുണ്ടായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശിൽപ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശിൽപയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.