Times Kerala

ആ​ശു​പ​ത്രി​യി​ലെ ലൈം​ഗി​കാ​തി​ക്ര​മം; ഡോ​ക്ട​റു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞു കോ​ട​തി

 
court
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട ഡോ​ക്ട​റു​ടെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞു. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും വ​രെ ഡോ​ക്ട​ര്‍ മ​നോ​ജി​നെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സം​ഭ​വ​ത്തി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ വ​നി​താ ഡോ​ക്ട​റു​ടെ മൊ​ഴി ഇ​ന്ന് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന 2019 ലെ ​മെ​ഡി​ക്ക​ല്‍ രേ​ഖ​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു ശേ​ഖ​രി​ക്കാ​നും പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം കേ​സി​ലെ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട ഡോ​ക്ട​ര്‍ മ​നോ​ജി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാനിരിക്കെയാണ് അ​റ​സ്റ്റ് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള കോ​ട​തി ഉ​ത്ത​ര​വ്.

Related Topics

Share this story