Times Kerala

കെ ഫോർ കെയർ എക്സിക്യൂട്ടീവുകളുടെ സെലക്ഷൻ സ്ക്രീനിങ് തുടങ്ങി

 
d

കെയർ ഇക്കോണമിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും വയോജന പരിചരണം, രോഗിപരിചരണം, ബേബി സിറ്റിങ്, പാലിയേറ്റീവ് കെയർ എന്നീ മേഖലകളിൽ സേവനം നൽകുന്നതിനും വേണ്ടി സംരംഭ മാതൃകയിൽ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതിയായ കെ ഫോർ കെയർ എക്സിക്യൂട്ടീവുകളുടെ സെലക്ഷൻ സ്ക്രീനിങ് ആരംഭിച്ചു. നൂറോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 15 ദിവസം റസിഡൻഷ്യൽ പരിശീലനം നൽകും.

പാലക്കാട്‌ ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.കെ ചന്ദ്രദാസ്, ജില്ലാ പ്രോഗ്രാം മാനേജർ ചിന്ദു മാനസ്, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ഐശ്വര്യ, ധ്വിദീയ, ആസ്പിരന്റ് ലേർണിംഗ് അക്കാദമി ഡയറക്ടർ എ.പി മുഹമ്മദ് സജീഫ് എന്നിവർ പങ്കെടുത്തു.

Related Topics

Share this story