Times Kerala

 സഞ്ജിത് വധം; പ്രതികൾ സഞ്ചരിച്ച വാഹനം പൊള്ളാച്ചിയിൽ; പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി

 
 സഞ്ജിത് വധം; പ്രതികൾ സഞ്ചരിച്ച വാഹനം പൊള്ളാച്ചിയിൽ; പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി
 പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ. വാഹനം പൊള്ളാച്ചിയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങൾ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്.കൊല്ലങ്കോട്- മുതലമട വഴിയാണ് വാഹനം സംസ്ഥാനം കടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. പൊള്ളാച്ചിയിൽ എത്തിച്ച ശേഷം ഇത് പൊളിക്കുകയായിരുന്നു. തെളിവു നശിപ്പിക്കുന്നതിന് വേണ്ടിയാണ് വാഹനം പൊളിച്ചത്. അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോടിനടുത്താണ് ഈ നമ്പർ പ്ലേറ്റ് നിർമ്മിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Related Topics

Share this story