തൃശൂർ: മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കിഴക്കുംപാട്ടുകര ഡിവിഷനിൽ നിന്നും വിജയിച്ച ഡോ. നിജി ജസ്റ്റിനെ മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. എ. പ്രസാദ് ആയിരിക്കും ഡെപ്യൂട്ടി മേയർ.(Dr. Niji Justin as Thrissur Mayor, Congress's announcement after controversy)
കൗൺസിലർമാരുടെയും പാർട്ടി നേതാക്കളുടെയും അഭിപ്രായം മാനിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ നഗരത്തിന് കോൺഗ്രസ് നൽകുന്ന 'ക്രിസ്മസ് സമ്മാനമാണ്' പുതിയ ഭരണസമിതിയെന്ന് ജോസഫ് ടാജറ്റ് വിശേഷിപ്പിച്ചു.
മുൻപരിചയമുള്ള ലാലി ജെയിംസ്, സുബി ബാബു എന്നിവരെ തഴഞ്ഞ് നിജിയെ കൊണ്ടുവരുന്നതിനെതിരെ ഒരു വിഭാഗം കൗൺസിലർമാർ ആദ്യം രംഗത്തെത്തിയിരുന്നെങ്കിലും ഒടുവിൽ നേതൃത്വം നിജി ജസ്റ്റിനെ ഉറപ്പിക്കുകയായിരുന്നു.