പത്തനംതിട്ട: രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം പത്തനംതിട്ട മെഴുവേലി പഞ്ചായത്തിൽ ഭരണമുറപ്പിച്ച് യുഡിഎഫ്. യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റായ 28-കാരൻ നെജോ മെഴുവേലി പഞ്ചായത്ത് പ്രസിഡന്റാകും. സിപിഎമ്മിന്റെ മുതിർന്ന നേതാവ് കെ.സി. രാജഗോപാലനെ പിന്തള്ളിയാണ് ഈ യുവനേതാവ് ഭരണസാരഥ്യത്തിലേക്ക് എത്തുന്നത്.(UDF rule in Mezhuveli after 20 years)
തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ അംഗമായി കെ സി ആറിന് ഒതുങ്ങേണ്ടി വന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടിയിൽ 'കാലുവാരൽ' നടന്നതായി കെ.സി. രാജഗോപാലൻ തന്നെ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. ഇത് ഇടതുകേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു.
നീണ്ട 20 വർഷക്കാലത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചാണ് മെഴുവേലി പഞ്ചായത്ത് കോൺഗ്രസ് തിരിച്ചുപിടിച്ചത്.