Walayar mob lynching case, One more person arrested

വാളയാർ ആൾക്കൂട്ടക്കൊല: ഒരാൾ കൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ പിടിയിലായത് 8 പേർ | Walayar mob lynching

രാഷ്ട്രീയ വിവാദം കത്തുന്നു
Published on

പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് വാളയാർ പൊലീസിന്റെ പിടിയിലായത്. രാംനാരായണനെ മർദിച്ച സംഘത്തിൽ ഷാജിയും ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.(Walayar mob lynching case, One more person arrested)

ജോലി തേടി കേരളത്തിലെത്തിയ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് കഴിഞ്ഞ ബുധനാഴ്ച ആൾക്കൂട്ടാക്രമണത്തിന് ഇരയായത്. മാനസിക അസ്വാസ്ഥ്യമുള്ള ഇയാൾ വഴിതെറ്റിയാണ് അട്ടപ്പള്ളത്ത് എത്തിയത്.

പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികൾ നൽകിയ വിവരമനുസരിച്ച് എത്തിയ ഒരു സംഘം രാംനാരായണനെ തടഞ്ഞുവെച്ച് കള്ളനെന്ന് ആരോപിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. വടി കൊണ്ട് പുറത്തേറ്റ മർദനമേറ്റ് അവശനിലയിലായ ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Times Kerala
timeskerala.com