ശബരിമലയില്‍ തീർഥാടകന് പാമ്പ് കടിയേറ്റു
Nov 21, 2023, 22:26 IST

പമ്പ: ശബരിമലയില്‍ തീർഥാടകന് പാമ്പ് കടിയേറ്റു. മലപ്പുറം സ്വദേശി സജിത്തി (40) നാണ് മരക്കൂട്ടത്ത് വെച്ച് പാമ്പ് കടിയേറ്റത്. സജിത്തിനെ പമ്പ ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി. സജിത്തിന്റെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ അറിയിച്ചു. സജിത്തിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.