കേരളീയ യുവത്വത്തിൻ്റെ കലാ-കായിക മേളയായ കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഇത്തവണ ആലപ്പുഴ ജില്ലയിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിൻ്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനുമായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തിൻ്റെ ഉദ്ഘാടനം ജനുവരി നാലിന് രാവിലെ 11 മണിക്ക് ആലപ്പുഴ എൻ.ജി.ഒ യൂണിയൻ ഹാളിൽ സാംസ്‌കാരിക -യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.
യുവജനങ്ങളുടെ കലാ-കായിക സർഗ്ഗശേഷികൾ മാറ്റുരയ്ക്കാൻ അവസരം നൽകുകയെന്ന ലക്ഷ്യം മുൻനിർത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.