ഈട് നൽകാനില്ലാത്ത ഭിന്നശേഷിക്കാർക്ക് 32.75 ലക്ഷം രൂപ സ്വയംതൊഴിൽ ധനസഹായം നൽകി: മന്ത്രി ഡോ. ബിന്ദു

Self-employment loans
Updated on

സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സഹായമായി 32,75,000 (മുപ്പത്തിരണ്ട് ലക്ഷത്തി എഴുപത്തയ്യായിരം രൂപ) അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 131 ഗുണഭോക്താക്കൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത് - മന്ത്രി പറഞ്ഞു.

ഈടു നൽകാൻ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്കാണ് സ്വയംതൊഴിലിന് 25,000 രൂപ വീതം ധനസഹായം നൽകുന്നത്. അർഹരായ 119 ഗുണഭോക്താക്കൾക്ക് ആദ്യഘട്ടത്തിൽ 29,75,000 രൂപയും, അർഹരായ 12 ഗുണഭോക്താക്കൾക്ക് രണ്ടാംഘട്ടത്തിൽ 3,00,000 രൂപയും ആണ് അനുവദിച്ചതായി മന്ത്രി പറഞ്ഞു.

ഗുണഭോക്താക്കളുടെ പട്ടിക www.hpwc.kerala.gov.in ലുണ്ട്. കൂടുതൽവിവരങ്ങൾക്ക്: 0471-2322055, 9497281896

Related Stories

No stories found.
Times Kerala
timeskerala.com