

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ ഐ.ജി (IG), ഡി.ഐ.ജി (DIG) റാങ്കുകളിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറക്കി. അഞ്ച് ഉദ്യോഗസ്ഥർക്ക് ഐ.ജി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയതിനൊപ്പം തിരുവനന്തപുരം, കൊച്ചി കമ്മീഷണർമാരെയും മാറ്റി നിയമിച്ചു.
ആർ. നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ. നായർ എന്നിവരെയാണ് ഐ.ജി റാങ്കിലേക്ക് ഉയർത്തിയത്.
ആർ. നിശാന്തിനി: പോലീസ് ആസ്ഥാനത്തെ പുതിയ ഐ.ജി.
അജിതാ ബീഗം: ഐ.ജി, ക്രൈംബ്രാഞ്ച്.
സതീഷ് ബിനോ: ഐ.ജി, ആംഡ് പോലീസ് ബറ്റാലിയൻ.
പുട്ട വിമലാദിത്യ: സ്ഥാനക്കയറ്റത്തോടെ ഇന്റലിജൻസ് ഐ.ജി.
സ്പർജൻ കുമാർ: ദക്ഷിണമേഖല ഐ.ജി.
ശ്യാം സുന്ദർ: ഐ.ജി, ഇന്റലിജൻസ്.
പുതിയ കമ്മീഷണർമാർ:
കെ. കാർത്തിക് ഐ.പി.എസ് പുതിയ സിറ്റി പോലീസ് കമ്മീഷണറാകും. നിലവിലെ കമ്മീഷണർ തോംസൺ ജോസിനെ വിജിലൻസ് ഡി.ഐ.ജി ആയി നിയമിച്ചു.
ഹരിശങ്കർ ഐ.പി.എസ് ആണ് പുതിയ കൊച്ചി കമ്മീഷണർ. ഇദ്ദേഹത്തിന് എറണാകുളം റെയ്ഞ്ച് ഡി.ഐ.ജിയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
ഡോ. അരുൾ ബി. കൃഷ്ണ: തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി, തുടങ്ങിയവയാണ് മറ്റ് പ്രധാന മാറ്റങ്ങൾ.
പുതുവർഷത്തിന് മുന്നോടിയായി ഭരണപരമായ സൗകര്യങ്ങൾ മുൻനിർത്തിയാണ് ആഭ്യന്തര വകുപ്പിന്റെ ഈ അടിയന്തര ഇടപെടൽ.